ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ കെ. വി. എം സ്കൂളും, മലയാള മനോരമ നല്ല പാഠവും ചേർന്ന് സ്കൂൾ അങ്കനത്തിൽ വൃക്ഷത്തൈ നടീൽ ഉദ്യമം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബിനി ടീച്ചറും നല്ലപാഠം കോർഡിനേറ്റർ ബീനാ ടീച്ചറും പ്രസ്തുത ഉദ്യമത്തിൽ പങ്കുചേർന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് അദ്ധ്വാപകർ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ എടുത്തു.